ആലപ്പുഴ: മട വീണ് നശിച്ച എല്ലാ പാടശേഖരങ്ങള്‍ക്കും ഉടന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ധനകാര്യമന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതുമായ പാടശേഖരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഇന്നലെ കുട്ടനാട്ടിലെ ദുരിതബാധിത ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
വരുന്ന മന്ത്രിസഭായോഗം തുടര്‍ സഹായങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതു മണിയോടുകൂടി ആരംഭിച്ച സന്ദര്‍ശനം വളരെ വൈകിയാണ് അവസാനിച്ചത്. നെഹ്‌റുട്രോഫി വാര്‍ഡിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും കൈനകരിയിലെ മട വീണ് നശിച്ച പാടശേഖരങ്ങളും അദ്ദേഹം പരിശോധിച്ചു. ക്യാമ്പുകളിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി.
Discussion about this post