റായ്ഗഡ്: ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് മരിച്ചത്. പത്തിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്താറ ജില്ലയിലെ മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകുമ്പോഴായിരുന്നു അപകടം. നിബിഡ വനത്തോട് ചേര്‍ന്നുള്ള അപകടസ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കിട്ടാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Discussion about this post