ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്നു. ജലനിരപ്പ് അപകടാവസ്ഥയിലെത്തിയതോടെ യമുനാനദിയുടെ ഇരുകരകളിലുമായി പതിനായിരത്തോളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയവര്‍ക്ക് സഹായങ്ങള്‍ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ഹരിയാനയിലെ ഹത്‌നി കുണ്ഡ് തടയണയില്‍നിന്ന് ജലം തുറന്നുവിട്ടതിനാലാണ് യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്.
Discussion about this post