ന്യൂഡല്‍ഹി: കേരളത്തില്‍ ഇനി ബി.ജെ.പിയെ പി.എസ്. ശ്രീധരന്‍ പിള്ള നയിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരന്‍ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരും. ആര്‍എസ്എസിനും പി.എസ്. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകുന്നതിനോട് അനുകൂല നിലപാടാണുള്ളത്. വി. മുരളീധരന് ആന്ധ്രയുടെ അധിക ചുമതല നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിലവില്‍ മിസോറം ഗവര്‍ണറുടെ ചുമതല വഹിക്കുന്ന കുമ്മനം രാജശേഖരനെ തിരികെക്കൊണ്ടുവന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനും ഏകദേശം ധാരണയായിട്ടുണ്ട്.
Discussion about this post