Friday, July 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാരിന്‍േറത് ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാട്: മുഖ്യമന്ത്രി

by Punnyabhumi Desk
Aug 2, 2018, 05:13 pm IST
in കേരളം

 

തിരുവനന്തപുരം: കേരളത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 13600 തൊഴിലാളികള്‍ പണിയെടുക്കുന്ന ഖാദിമേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് 18 കോടി രൂപയിലധികം ഖാദി മേഖലയുടെ ആധുനികവത്കരണത്തിനായി ബജറ്റില്‍ മാറ്റിവെച്ചത്. നൂല്‍നൂല്‍പ്പ്, നെയ്ത്ത് രംഗത്ത് ആധുനികവത്കരണം നടപ്പാക്കിയതോടെ ഉത്പാദനം ഗണ്യമായി വര്‍ധിച്ചു. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും കൂടുതല്‍പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുമായി.

നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ക്ക് 61 ശതമാനവും, നെയ്ത്ത് തൊഴിലാളികള്‍ക്ക് 40 ശതമാനവുമാണ് കൂലി വര്‍ധനവ് സര്‍ക്കാര്‍ നല്‍കിയത്. ഈ വര്‍ധന പോലും പര്യാപ്തമല്ല. ആയാസകരമായ പണിക്ക് സഹായമാകുന്നരീതിയില്‍ സോളാര്‍ ചര്‍ക്കകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ട്. 16 പുതിയ ഖാദി ഉത്പാദകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. ഈ രംഗത്ത് വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം നല്‍കാന്‍ ഖാദിഗ്രാമം പദ്ധതിക്കും തുടക്കമിട്ടു. മികച്ച വിപണി കണ്ടെത്താന്‍ കഴിഞ്ഞാലേ വ്യാവസായികമായ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ.

കേരളം ഒഴികെ പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി പോലും ഖാദി മേഖലയില്‍ ലഭിക്കുന്നില്ല. എന്നാല്‍, നവഉദാരവത്കരത്തിന്റെ ആള്‍ക്കാര്‍ ഖാദിയും കൈയൊഴിയുന്ന അവസ്ഥയാണ്. ഖാദി ഉത്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടെങ്കിലും നിത്യജീവിതത്തില്‍ വേണ്ടത്ര പ്രാമുഖ്യം നല്‍കുന്നതില്‍ ജനങ്ങള്‍ക്കുള്ള വിമുഖത മാറ്റാനും സാധിക്കണം. ഖാദി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയത്വത്തിന്റെ ഭാഗമായിരുന്നു ഗാന്ധിജിക്ക് ഖാദിയും ചര്‍ക്കയും ഉപ്പുമൊക്കെ. ഗാന്ധിയന്‍ സങ്കല്‍പ്പങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന സ്വാശ്രയത്വം ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ എങ്ങനെ ആയുധമാക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും ഓര്‍മകളും ജനമനസില്‍ നിന്ന് അപ്രത്യക്ഷമാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പുറത്തിറക്കിയ ഷര്‍ട്ടിന്റെ ആദ്യവില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വൈസ് പേഴ്‌സണ്‍ സോണി കോമത്ത്, ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്‍ സെക്രട്ടറി കെ.പി. ഗോപാലപൊതുവാള്‍, ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ സെക്രട്ടറി വി. കേശവന്‍, ഗാന്ധിസ്മാരകനിധി സെക്രട്ടറി കെ.ജി. ജഗദീശന്‍, കോളജ് വിദ്യാര്‍ഥിനി ഹനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies