കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച വിദേശ വനിതയുടെ സുഹൃത്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതി സുഹൃത്തിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
Discussion about this post