Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇടുക്കി: ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍റണ്‍

by Punnyabhumi Desk
Aug 3, 2018, 04:39 pm IST
in കേരളം

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി അറിയിച്ചു. ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിനും മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയ പ്രകാരം കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി അതോറിറ്റി , ജില്ലാഭരണകൂടം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ തോതും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിനാലാണ് ഡാം തുറക്കുന്നത് ജലനിരപ്പ് 2398 അടിയെത്തുമ്പോള്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സമയം നല്‍കി മാത്രമേ ഡാം ഷട്ടര്‍ പരീക്ഷണ തുറക്കല്‍ നടത്തുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയില്‍ എത്തുമ്പോള്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി ജില്ലാകലക്ടറെ അറിയിക്കും കലക്ടറുടെ അനുമതിയോടെ മാത്രമേ ഡാം തുറക്കുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയശേഷം കലക്ടറുടെ അനുമതി ലഭിച്ചാലുടന്‍ ബോര്‍ഡ് നടപടി തുടങ്ങും. മുന്നറിയിപ്പ് സമയദൈര്‍ഘ്യം സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാകലക്ടറാണ് തീരുമാനമെടുക്കുക.

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നടുവിലുള്ള ഷട്ടറാകും ട്രയല്‍ റണ്ണിനായി തുറക്കുക. ഇത് 50 സെന്റീമീറ്ററില്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നുവിടുന്നത്. കലക്ടറുടെ അനുമതി ലഭിച്ചാല്‍ 50 സെ.മീ ഷട്ടര്‍ ഉയര്‍ത്തുന്നതിന് 10 മിനിറ്റ് മതിയാകും. നാല് മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം തുറന്നുവിടുമ്പോള്‍ 0.72 ദശലക്ഷം ക്വുബിക് മീറ്റര്‍ (7,20,000 മീറ്റര്‍ ക്യൂബ്) വെള്ളമാണ് പുറത്തേക്കൊഴുകുക. ഇത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ജലമാണ്. ഒരു മണിക്കൂറില്‍ 10 ലക്ഷം രൂപ പ്രകാരം 40 ലക്ഷം രൂപയുടെ വെള്ളം മാത്രമാണ് വൈദ്യുതി ബോര്‍ഡിന് വിനിയോഗിക്കേണ്ടിവരുകയുള്ളൂ. കഴിഞ്ഞ 26 വര്‍ഷത്തിനു മുമ്പ് നേരത്തെ ഡാം തുറന്നിട്ടുള്ളത് 2401 അടിയില്‍ ആയിരുന്നു. പരീക്ഷണ തുറക്കലിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഇനിയൊരുഘട്ടത്തില്‍ ഡാം തുറക്കേണ്ടി വന്നാല്‍ പിന്നീടുള്ള നടപടികള്‍ക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ഇതാണെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയോടെ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അവലോകന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ എം.പി വിനോദ്, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികളായ ആന്‍സി തോമസ്, പി.കെ. രാജു, ഷീബ ജയന്‍, ഡോളി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുതോണി ഡാമില്‍ തുറന്ന കണ്‍ട്രോള്‍ റൂം മന്ത്രി സന്ദര്‍ശിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies