കൊച്ചി: മൃഗങ്ങളുടെ കാലീത്തീറ്റ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണമേ• ഉറപ്പു വരുത്തുന്നതിനായി നിയമം കൊണ്ടുവരുമെന്ന് വനം മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ.രാജു. സര്‍ക്കാര്‍, സ്വകാര്യമേഖലയിലെയും നിര്‍മ്മാണ കേന്ദ്രങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുത്തും. കാലിത്തീതീറ്റയില്‍ മായം ചേര്‍ക്കുന്നത് പരിശോധിക്കാനും നടപടിയെടുക്കാനും സാധിക്കുന്ന തരത്തിലായിരിക്കും നിയമം കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു. ആലുവയില്‍േേ കരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്ക്റ്റിംഗ് ഫെഡറേഷന്‍ ലിമിറ്ററഡിന്റെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലിന്റെ ഗുണമേന്മാ പരിശോധനയുടെ കാര്യത്തില്‍ കേന്ദ്ര നിയമം നിലവിലുണ്ട്. അതു പോരാ എന്നു തോന്നിയാല്‍ രാഷ്ട്രപതിയുടെ പ്രത്യേകാനുമതി വാങ്ങി കേരളത്തില്‍ നിയമനിര്‍മാണം നടത്തുന്നതും ആലോചനയിലുണ്ട്. പാലിന്റെ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ ഗുണമേന്മ ഉറപ്പുവരുത്താനാകൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ രണ്ട് ചെക്ക് പോസ്റ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന് പാലക്കാട് മീനാക്ഷിപുരത്തും രണ്ട് ആര്യങ്കാവിലും. മൂന്നാമത്തേത് പാറശ്ശാലയിലാണ്. ഇതു മാത്രം പോരാ. കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ തുറക്കണം. ഇതിന് കൂടുതല്‍ ജീവനക്കാര്‍ വേണം. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരാന്‍ കൂടുതല്‍ തസ്തിക അനുവദിച്ചു തരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും ഏറ്റെടുക്കാന്‍ മില്‍മ തയാറാകണം. ഏറ്റെടുക്കാന്‍ പറ്റില്ല എന്നു പറയാന്‍ പാടില്ല. പാല്‍ ഏറ്റെടുക്കില്ലെന്ന് ഏതെങ്കിലും സംഘങ്ങള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ പല തീരുമാനങ്ങളും കൈകൊള്ളും. കപ്പാസിറ്റി കുറവാണ് എന്ന വാക്ക് കര്‍ഷകരോട് പറയണ്ട. ഏറ്റെടുത്ത് പരമാവധി വിതരണം നടത്തണം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കണം.പാല്‍ സൂക്ഷിക്കുന്നതിന് കപ്പാസിറ്റി കുറവുള്ള സംഘങ്ങള്‍ പരിഹാരം കണ്ടെത്തണം.
ഇന്ത്യാ ടുഡേയുടെയും നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെയും സര്‍വെയില്‍ മികച്ച ക്ഷീര ഉല്പാദക സംസ്ഥാനമായി കേരളം മാറിയത് ഇവിടത്തെ ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ച അംഗീകാരമാണ്. ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയുണ്ടാകുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ലിഡാ ജേക്കബ് കമീഷനെ നിയോഗിച്ചു. കമീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പഠിച്ച ശേഷം ഉചിതമായ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പഴയ കാല സംസ്‌കാരം തിരികെ കൊണ്ടുവരണം. കേരളത്തില്‍ പാല്‍ ഉല്‍പാദനം പതിനേഴ് ശതമാനം കൂടിയെങ്കിലും കന്നുകാലികളുടെ എണ്ണം കുറവാണ്. 2007 ലെയും 2012 ലെയും സെന്‍സസുകള്‍ നോക്കുമ്പോള്‍ കന്നുകാലികളുടെ എണ്ണത്തില്‍ 27 ശതമാനം കുറവു വന്നു. 2018 ഡിസംബറോടെ പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷ. പശുവിനെ വളര്‍ത്താത്ത ഒരു ഉദ്യോഗസ്ഥനും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.
Discussion about this post