ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വെള്ളിയാഴ്ച ലോക്‌സഭയെ അറിയിച്ചു. ശശിതരൂരിനും പി.കെ. ബിജുവിനും രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രനിലപാട് മന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയത്.
എയിംസ് മാതൃകയിലുള്ള ആശുപത്രികള്‍ എല്ലാസംസ്ഥാനങ്ങളിലും സ്ഥാപിക്കുമെന്ന നിര്‍ദേശം വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യം ഉണ്ടായത്.













Discussion about this post