Wednesday, July 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉന്നതനിലവാരത്തിലൂടെ മാതൃകയാകാന്‍ നിയമനിര്‍മാണസഭാംഗങ്ങള്‍ക്ക് കഴിയണം: ഗവര്‍ണര്‍

by Punnyabhumi Desk
Aug 6, 2018, 05:03 pm IST
in കേരളം

തിരുവനന്തപുരം: ഉന്നത പ്രവര്‍ത്തനനിലവാരം കാത്തുസൂക്ഷിച്ച് ഭാവിതലമുറയ്ക്ക് മാതൃകയാകാന്‍ നിയമനിര്‍മാണസഭാംഗങ്ങള്‍ക്ക് കഴിയണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. അതിലൂടെയേ സുസ്ഥിരവും, ക്രിയാത്മകവും ഊര്‍ജസ്വലവുമായ നിയമനിര്‍മാണപ്രകിയ പ്രസക്തമാകൂ. കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റും നിയമസഭയും ഓരോ അംഗവും വിദ്യാര്‍ഥിയെപ്പോലെ ശ്രദ്ധാപൂര്‍വം തയാറെടുപ്പുകളും അവതരണവും നടത്തേണ്ട മറ്റൊരു സര്‍വകലാശാലയാണ്. ജനകീയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ നിരന്തര ആശയവിനിമയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും, രേഖകളും ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ള ഒരു സമൂഹത്തിന് അവരുടെ സാമാജികരെക്കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ്. വികസനത്തിന്റെ വിഷയത്തിലുള്‍പ്പെടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷയ്‌ക്കൊത്തുയരുകയാണ് ഓരോ സാമാജികന്റെയും കര്‍ത്തവ്യം.

മിക്ക ജനപ്രതിനിധികളും വികസനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായാണ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് സംബന്ധിച്ച ഭരണഘടനാ സാധുതയെക്കുറിച്ച് വിധിപറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി എന്ന നിലയില്‍ എന്റെ വിലയിരുത്തല്‍.

എന്നിരുന്നാലും, ജനാധിപത്യസ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. പുതിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പുതിയ രീതികളിലുള്ള പ്രതിഷേധങ്ങളാണ് വരുന്നത്. ഇവ, ജനാധിപത്യ സ്ഥാപനങ്ങളുടേയോ, അംഗങ്ങളുടെയോ അടിസ്ഥാന അന്തസ്സോ, ഭരണഘടനാ അവകാശങ്ങളോ ഹനിക്കുന്ന രീതിയിലാകരുത്.

ലോകത്ത് ഒരിടത്തും ജനാധിപത്യം സമ്പൂര്‍ണമല്ല. നമ്മള്‍ നമ്മുടെ വിയോജിപ്പുകളും ഉത്കണ്ഠകളും പ്രകടിപ്പിക്കുന്നത് ജനാധിപത്യം ശക്തിപ്പെടുത്താനാണ്.

ജനക്ഷേമത്തിനായി നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയ കേരള നിയമസഭയുടെ ശരിയായ ദിശയിലേക്കുള്ള മറ്റൊരു ചുവടുവെയ്പ്പാണ് ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’. നിയമസഭയുടെ നിലവാരമുയര്‍ത്തുന്നതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങളുമായി കേരളം മുന്നോട്ടുവരുന്നത് പ്രശംസാര്‍ഹമാണ്.

വിഭാഗീയമോ വര്‍ഗീയമോ ആയ ചിന്തകള്‍ക്കതീതമായി ഓരോ പൗരനും ജനാധിപത്യമൂല്യങ്ങളെയും സാംസ്‌കാരിക വൈവിധ്യത്തെയും ബഹുമാനിക്കുകയും ഓരോരുത്തരുടെയും നിയമാനുസൃതമായ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഉത്സവമാകുന്നത്. ആ നിലയിലുള്ള ചിന്തകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് നമ്മുടെ ചുമതല. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ ഒരു കേരള മോഡല്‍ സൃഷ്ടിക്കാന്‍ ഈ പരിപാടികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies