Sunday, July 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി

by Punnyabhumi Desk
Aug 6, 2018, 05:07 pm IST
in കേരളം

തിരുവനന്തപുരം: കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് മുതല്‍ക്കൂട്ടായ നിരവധി സംഭാവനകള്‍ കേരളവും കേരള നിയമസഭയും നല്‍കിയിട്ടുണ്ട്. കൂട്ടുമന്ത്രിസഭ എന്ന ആശയത്തിന് തുടക്കം കുറിച്ചത് കേരളമാണ്. പിന്നീട് മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഈ ആശയം സ്വീകരിക്കുകയുണ്ടായി. നിയമസഭ പാസാക്കുന്നതിനു മുന്‍പ് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും കേരളമാണ്. പിന്നീടിത് ലോക്‌സഭയും മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളും പിന്തുടര്‍ന്നു.

വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാപകമായ രീതിയില്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ള പ്രചാരണം നടക്കുന്നുണ്ട്. പലരും യാഥാര്‍ത്ഥ്യം മനസിലാക്കാതെ ഇതിന്റെ ഇരയാകുന്നു. ഇത്തരം പ്രചാരണത്തിലൂടെ ജനാധിപത്യത്തെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിനെ സംരക്ഷിക്കാനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും നാം ഓരോരുത്തരും തയ്യാറാകണം. മതനിരപേക്ഷതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യം ഇല്ലെങ്കില്‍ സ്വാതന്ത്ര്യവുമുണ്ടാവില്ല. മതനിരപേക്ഷതയും സമത്വവും വെല്ലുവിളിക്കപ്പെട്ട അവസരങ്ങളിലെല്ലാം ഇന്ത്യന്‍ ജനത ഇത് കാത്തുസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നിന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇത്തരം ശ്രേഷ്ഠത ഇല്ലാതായാല്‍ ഇന്ത്യ തന്നെ ഇല്ലാതാവും. വിവിധ ഭാഷകളെയും ചിന്തകളെയും സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശം ആവിര്‍ഭവിച്ചതിങ്ങനെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തിയത് ഈ ആദര്‍ശമാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള പുതിയൊരു രക്ഷാകര്‍തൃത്വം ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നമുക്ക് പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പിന്നാക്ക സമുദായങ്ങളെ ശാക്തീകരിക്കുന്നതിനായി നിരവധി ശ്രദ്ധേയമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്‌പെഷ്യല്‍ കമ്പോണന്റ് പ്ലാനും ട്രൈബല്‍ സബ് പ്ലാനും നിര്‍ത്തലാക്കിയെങ്കിലും കേരളം അവ തുടരുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ശ്രദ്ധ വേണമെന്നതിനാലാണിത്. ഇത്തരം വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പദ്ധികള്‍ക്കും പരിപാടികള്‍ക്കും പ്രത്യേക പരിഗണന ഇതിലൂടെ ലഭിക്കുന്നു. എസ്. സി, എസ്. ടി വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ വിഹിതം കേരളം അനുവദിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ കേരളമാണിതിന് തുടക്കമിട്ടത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിഹിതം നീക്കി വയ്ക്കുന്നതിലും കേരളം മുന്നിലാണ്. അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് കേരളം നടത്തുന്നുണ്ട്. സമൂഹ്യ സമത്വം ഉറപ്പു വരുത്തുന്നതിന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തിമാരായി നിയമിച്ചു. നീതിയും സമത്വവും ഉറപ്പാക്കുന്നതിന് കേരളം ജനാധിപത്യത്തെ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഭരണ നടപടികളിലും ജനാധിപത്യ മൂല്യങ്ങളും ധാര്‍മികതയും പ്രതിഫലിക്കുമ്പോള്‍ മാത്രമേ ജനാധിപത്യപരമായ ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവപ്പെടുകയുള്ളൂ എന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യമെന്നത് കേവലം രാഷ്ട്രീയ വ്യവസ്ഥിതിയുടെ നിയോജകമണ്ഡലപരമായ ഒരു രൂപം മാത്രമല്ല. പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുഗുണമായ നിയമനിര്‍മാണം നിര്‍വഹിക്കണം. അത്തരം നിയമനിര്‍മാണം നിര്‍വഹിക്കപ്പെടുമ്പോള്‍ തന്നെ ജനങ്ങളുടെ ആഗ്രഹങ്ങളെ കണക്കിലെടുത്തിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ജനാധിപത്യ ഉല്‍സവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗം നേടിരുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനങ്ങള്‍ ഈ വിഷയത്തില്‍ പുതിയ ദിശാബോധം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ നിരവധി ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും രാജ്യത്ത് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്ന് പട്ടികജാതി പട്ടിക വര്‍ഗവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തിന്റെ ഉന്നമനത്തിന് ഭരണഘടന അവര്‍ക്ക് പല അവകാശങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. അത് സംരക്ഷിക്കാന്‍ ഈ രംഗത്തുള്ളവരെല്ലാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട സമയാണിത്. സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവരും സംസാരിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies