ആലപ്പുഴ: കുട്ടനാട്ടില്‍ വീണ മടകള്‍ ആഗസ്ത് 10നകം പുനസ്ഥാപിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ദുരിതാശ്വാസ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. 54 പാടങ്ങളിലെ മടകള്‍ പുനസ്ഥാപിക്കുന്നതിനായി 20ശതമാനം മുന്‍കൂര്‍ തുകയായി 56.91 ലക്ഷം രൂപ ഇതിനകം അനുവദിച്ചു. ആകെ 71 മടകള്‍ കെട്ടുന്നതിനായി നാലു കോടി രൂപ വേണ്ടിവരുമെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചു.
ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളിലായി 150 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. 30992 ഹെക്ടറില്‍ കൃഷി നശിച്ചതില്‍ 27992 ഹെക്ടറും നെല്‍കൃഷിയാണ്. വ്യാപമായ മടവീഴ്ചയാണ് നഷ്ടം ഇത്ര വലുതാക്കിയത്. 123 മടകളാണ് ഈ ജില്ലകളിലായി തകര്‍ന്നത്. 345 പാടശേഖരങ്ങള്‍ മടവീഴാതിരിക്കാന്‍ സംരക്ഷണം ഉണ്ടാക്കിയിരുന്നെങ്കിലും ഇവിടെയും കൃഷിനാശമുണ്ടായി. 110 പാടശേഖരങ്ങളെയാണ് മടവീഴ്ച ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിക്കാരുടെ നാശനഷ്ടം കണക്കാക്കാന്‍ 31 കേന്ദ്രങ്ങളിലായി നടത്തിയ അദാലത്തുകല്‍ 78540 അപേക്ഷകളാണ് ലഭിച്ചത്. പ്രകൃതിദുരന്തങ്ങള്‍ക്കിരയാകുന്ന കൃഷിയിടങ്ങള്‍ക്ക് ഹെക്ടറിന് 12000 രൂപയുടെ നഷ്ടപരിഹാരം 35000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 2325 ഹെക്ടര്‍ പാടശേഖരങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് ഉള്ളത്. 1020 ദിവസം മാത്രം പ്രായമായ നെല്ലും മടവീഴ്ചയില്‍ പോയിട്ടുണ്ട്. ഇവയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ 4270 ഹെക്ടറിലെ കൃഷിക്ക് കേന്ദ്രസഹായമായ 13500 രൂപ മാത്രമേ കിട്ടൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post