
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലി അര്‍പ്പിച്ചു. ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഹാളിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരമര്‍പ്പിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മക്കളായ സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി ബന്ധുക്കളുമായും പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുകയും ചെയ്തു.
Discussion about this post