കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടി. പയ്യാവൂര്‍ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് വഞ്ചിയം ആടാംപാറ റോഡ് തകര്‍ന്നു. ചിലയിടങ്ങളില്‍ കൃഷിയും നശിച്ചിട്ടുണ്ട്.
ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. മലയോര ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ മലയോര മേഖലയില്‍ തുടരുകയാണ്. മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം റോഡിനു കുറുകെ കടപുഴകി വീണതിനെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.
Discussion about this post