ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം. ഇതേതുടര്‍ന്ന് പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാകും അണക്കെട്ട് തുറക്കുന്നത്. 168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി.
ഒരു മണിക്കൂറോളം ഷട്ടറുകള്‍ തുറന്നിരിക്കുവാനാണ് പ്രാഥമിക തീരുമാനം. 164 ഘന മീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളയുന്നത്. ഡാം തുറക്കുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കി. അഞ്ചു മണിക്കൂറിനുള്ളില്‍ ജലം ആലുവ ഭാഗത്ത് എത്തുമെന്നാണ് അനുമാനം. 2013ല്‍ ഡാം തുറന്ന സമയത്ത് 900 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കിയത്.
Discussion about this post