തൃശൂര്‍: മീശ എന്ന നോവലിലെ സ്ത്രീവിരുദ്ധവും ക്ഷേത്ര പൂജാരിമാരെ അവഹേളിക്കുന്നതുമായ പരാമര്‍ശത്തിനോടുള്ള അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ മീശ മുളയ്ക്കും മുന്‍പ് ശാന്തിപ്പണി നടത്തിയിരുന്ന ആളാണെന്നും ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പൂജാരിമാര്‍ ഒരിക്കലും മോശമായി കാണാറില്ല എന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരതത്തെയും രാമായണത്തെയും മാറ്റി നിര്‍ത്തിക്കൊണ്ട് ഭാരത സംസ്‌കൃതിയെ കുറിച്ച് ചിന്തിക്കുക അസാധ്യമാണെന്ന് ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. രാമായണമാസാചരണത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവരെ സമൂഹം തിരസ്‌കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നടന്ന രാമായണ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
ചടങ്ങില്‍ സമര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വാത്മീകീ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഏറ്റുവാങ്ങി.
Discussion about this post