തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി അറിയിച്ചു. വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ എത്രയും വേഗം വൈദ്യുതി പുന:സ്ഥാപിക്കാനുളള അക്ഷീണ പ്രയത്‌നത്തിലാണ് ജീവനക്കാര്‍.
വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാന്‍ ഏകദേശം 4000 ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷന്‍, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷന്‍, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
Discussion about this post