കൊച്ചി: കൊച്ചിയിലെ നാവികസേന വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. എയര്‍ ഇന്ത്യയുടെ സബ്സിഡറിയായ അലയന്‍സ് എയര്‍ ബംഗലുരുവില്‍ നിന്നും കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. രാവിലെ 6നും 10നും ബംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കും രാവിലെ 8.10നും 12.10നും കൊച്ചിയില്‍ നിന്ന് ബംഗലുരുവിലേക്കും സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗലുരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് കൊച്ചിയിലെത്തുന്ന വിമാനം 5.10ന് പുറപ്പെട്ട് കോയമ്പത്തൂര്‍ വഴി 7.30ന് ബംഗലുരുവിലെത്തും.
Discussion about this post