ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ഹരിദ്വാറിലെ ഗംഗാ നദിയില്‍ നിമജ്ജനം ചെയ്തു. വാജ്‌പേയിയുടെ വളര്‍ത്തു മകള്‍ നമിതയും കൊച്ചുമകള്‍ നിഹാരികയും ചേര്‍ന്ന് ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷമാണ് ഗംഗയില്‍ നിമജ്ജനംചെയ്തത്. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിദ്വാറില്‍ ഒഴുക്കിയതിനുശേഷം ഉത്തര്‍പ്രദേശില്‍ യമുന നദിയിലും ചിതാഭസ്മം നിമജ്ജനം ചെയ്തു. ചിതാഭസ്മം ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളിലുള്‍പ്പെടെ 100 സ്ഥലത്ത് ഒഴുക്കാനാണ് തീരുമാനം.
Discussion about this post