കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായി.
പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏതാണ്ട് സമാപിക്കുന്ന ഘട്ടത്തില്‍ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുന്ന നിലപാടിനെതിരെയാണ് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന വിവിധ സന്നദ്ധസംഘടനകളാണുള്ളത്. പ്രളയക്കെടുതികളില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണം, മുരുന്ന്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിക്കുന്നതിനുമായി സേവാഭാരതിയടക്കമുള്ള സംഘടനകള്‍ മുഴുവന്‍സമയവും കര്‍മനിരതരായിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിലനല്‍കാത്ത നിലപാടുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് എല്ലാവരുടെയും സഹകരണമാണ് ആവശ്യം. അതിന് സന്നദ്ധസംഘടനകളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്ന് ക്യാമ്പുകളിലുള്ളവര്‍ പറയുന്നു.
Discussion about this post