ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം. ഉച്ചക്ക് 12.20നാണ് സംഭവം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എസി പ്ലാന്റിലാണ് അഗ്‌നിബാധയുണ്ടായത്. വൈകാതെ കെട്ടിടത്തിനുള്ളില്‍ മുഴുവന്‍ പുക നിറഞ്ഞു. അര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
Discussion about this post