ന്യൂഡല്‍ഹി : മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു അന്തരിച്ചത് . സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.
1923 ആഗസ്റ്റ് 14 ന് പാകിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച അദ്ദേഹം ഉര്‍ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1990 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയ നയ്യാര്‍ 1997 ല്‍ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
ബിയോണ്ട് ദ ലൈന്‍സ് , ഡിസ്റ്റന്റ് നൈബേഴ്‌സ് തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.













Discussion about this post