എറണാകുളം: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രയിനില്‍ നിന്ന് വീണു മരിച്ചു. ഗുജറാത്തില്‍ നിന്ന് വരുന്ന വഴി എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപത്തു വച്ചായിരുന്നു അപകടം.
എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികെ നില്‍ക്കുകയായിരുന്നു. വാതില്‍ തട്ടി പുറത്തേക്ക് വീണതായാണ് നിഗമനം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
സഭയിലെ ഏറ്റവും സീനിയര്‍ മെത്രാപ്പൊലീത്തമാരില്‍ ഒരാളാണ്.1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപീകരിച്ചതു മുതല്‍ ഭദ്രാസനാധിപനായിരുന്നു.
Discussion about this post