ഹൈദരാബാദ്: ആന്ധ്രാ മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും ചലച്ചിത്രതാരവുമായ നന്ദമുരി ഹരികൃഷ്ണ (61) വാഹനാപകടത്തില്‍ മരിച്ചു. ഹരികൃഷ്ണ ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. നെല്ലൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഹരികൃഷ്ണ. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദമുരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍ടിആറിന്റെ നാലാമത്തെ മകനാണ് നന്ദമുരി ഹരികൃഷ്ണ.
Discussion about this post