Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയം ബാക്കിവച്ച പള്ളിയോടങ്ങള്‍ ഉത്രട്ടാതി ജലോല്‍സവം ആചാരമാക്കി

by Punnyabhumi Desk
Aug 30, 2018, 05:57 pm IST
in കേരളം

തിരുവനന്തപുരം: ആവേശത്തിന്റെ തുഴകളില്ലാതെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ആറന്മുളയുടെ ഓണം എന്നറിയപ്പെടുന്ന ചിങ്ങ മാസത്തിലെ ഉത്രട്ടാതി കടന്നുപോയി. പ്രളയം സംഹാരതാണ്ഠവമാടിയ ഈ ഓണക്കാലത്ത് ഓണത്തോടുമനുബന്ധിച്ചുള്ള ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഒട്ടേറെ ചടങ്ങുകളില്‍ ആര്‍ഭാടം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്രട്ടാതി ജലമേള ചടങ്ങിന് ഒരു ജലഘോഷയാത്ര മാത്രമാക്കി ചുരുക്കിയത്.

ഇന്നലെ രാവിലെ സത്രക്കടവിലെത്തിയ 25 പള്ളിയോടങ്ങളില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതം ഭീഷ്മ പര്‍വ്വത്തിലെ അര്‍ജ്ജുന സാരഥിയായി എന്ന വഞ്ചിപ്പാട്ട് പാടി ക്ഷേത്രക്കടവിലേക്ക് തുഴഞ്ഞെത്തി. പൂവത്തൂര്‍ കിഴക്ക്, ഇടശ്ശേരിമല, പുന്നംതോട്ടം, തെക്കേമുറി, നെടുമ്പ്രയാര്‍, കീക്കൊഴൂര്‍, വന്മഴി,വെണ്‍പാല, കീഴ്വന്മഴി, പ്രയാര്‍, ഇടയാറന്മുള കിഴക്ക്, മേലുകര, കീഴ്ചേരിമേല്‍, മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമലകിഴക്ക്, ആറാട്ടുപുഴ, ചിറയിറമ്പ്, മാരാമണ്‍, കിഴക്കനോതറ, കുന്നേകാട്, ഇടയാറന്മുള, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, കോറ്റാത്തൂര്‍, കുറിയന്നൂര്‍, കോയിപ്രം എന്നീ 25 പള്ളിയോടങ്ങളാണ് ഉത്രട്ടാതി നാളില്‍ വെറ്റപുകയില സ്വീകരിച്ചത്. ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം വെറ്റിലപുകയിലയും അവില്‍പ്പൊതിയും നല്‍കി സ്വീകരിച്ചു. ദക്ഷിണ സ്വീകരിച്ച കരനാഥന്മാര്‍ കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ വണങ്ങി പാടി സ്തുതിച്ച് കരകളിലേക്ക് തിരികെ മടങ്ങി.

ഓണക്കാലത്ത് പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ചോതി അളവ്, തിരുവോണത്തോണി പുറപ്പാട്, തിരുവോണ സദ്യ എന്നിവയും ആചാരപരമായി മാത്രമാണ് നടത്തിയത്. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനമാക്കി ചുരുക്കിയിട്ടുണ്ട്. പാര്‍ഥസാരഥി ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലും പമ്പാ തീരത്ത് ഒട്ടുമിക്ക കടവുകളിലും ചെളി അടിഞ്ഞ് പടികള്‍ പോലും മൂടിപ്പോയ സ്ഥിതിയിലാണ്. പാര്‍ഥസാരഥി ക്ഷേത്രക്കടവിലും സ്ഥിതി വ്യത്യസ്ഥമല്ല. പള്ളിയോടങ്ങളെ സ്വീകരിക്കുന്നതിന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥപിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വീണ ജോര്‍ജ്ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി എന്നിവരും സന്നിഹിതരായിരുന്നു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies