തിരുവനന്തപുരം: കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ ലഭിച്ചു. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി, പണം/ചെക്ക്/ആര്‍ടിജിഎസ് വഴി 835.86 കോടി എന്നിങ്ങനെയാണ് ലഭിച്ച പണത്തിന്റെ കണക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി. ചെയര്‍പേഴ്‌സന്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ഇന്ത്യന്‍ നാവികസേന 8.92 കോടി രൂപയും നിധിയിലേക്കു സംഭാവന നല്‍കി.
Discussion about this post