തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ജില്ല കളക്ടറുടെയും ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ (DCPC) മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഉള്‍പ്പെടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സര്‍ക്കാര്‍ – സര്‍ക്കാരിതര ഏജന്‍സികളുടെ പ്രവര്‍ത്തനം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ഏകോപിപ്പിക്കണം.
പ്രകൃതി ദുരന്തത്തിന് ഇരയാകുന്ന കുട്ടികള്‍ 2015 ലെ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമത്തിലെ വകുപ്പ് 2(14) പ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവരാണെതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ മുന്‍കൈയെടുക്കുന്നത്.
കമ്മീഷന്‍ നേരിട്ടു നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍-സര്‍ക്കാരിതര സദ്ധ സംഘടനകള്‍ സമര്‍പ്പിച്ചിട്ടുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സെപ്തംബര്‍ ഏഴിന് ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുകൂട്ടി കമ്മീഷന്‍ തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. സ്‌കൂളുകള്‍ ഇതിനാവശ്യമായ വിവരങ്ങള്‍ ജില്ല ശിശുസംരക്ഷണ ഓഫീസര്‍മാര്‍ക്ക് അടിയന്തരമായി ലഭ്യമാക്കണം.
ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ മൂന്നു വരെ സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങളോടൊപ്പം ഹാജരായ കുട്ടികളുടെ സ്ഥിതിയും ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സഹായത്തോടെ നല്‍കേണ്ടതാണ്. കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍, സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഒരു കുട്ടിയെ വിവിധ ഏജന്‍സികള്‍ കൗസലിംഗ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനും കുട്ടിയിലൂടെ കുടുംബത്തിലെ സാഹചര്യം മനസ്സിലാക്കി എന്ത് പിന്തുണയാണ് സര്‍ക്കാര്‍പദ്ധതികളിലൂടെ നല്‍കേണ്ടതെന്നതിന്റെ രൂപരേഖ തയാറാക്കുതിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനവും കൂടിയാലോചനയും സഹായകമാകുമെ് കമ്മീഷന്‍ വ്യക്തമാക്കി.
ഓരോ കുട്ടിയുടെയും വ്യക്തിഗത പ്രശ്‌നങ്ങള്‍ മനസ്സിലാക്കുതിന് വിദ്യാലയങ്ങളില്‍ കൗസലിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുട്ടികളില്‍ സൈക്കോ സോഷ്യല്‍ ഇടപെടലുകള്‍ നടത്തുതിന് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്. ഇതിനായി എല്ലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പ്രത്യേകം നിര്‍ദേശം നല്‍കണം. സ്‌കൂള്‍ വൃത്തിയാക്കുതിനിടെ കുട്ടികള്‍ക്ക് രോഗങ്ങളോ പകര്‍ച്ചവ്യാധികളോ ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെും കമ്മീഷന്‍ നിര്‍ദേശിച്ചു.
Discussion about this post