തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് 30 വരെ ലഭിച്ചത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 417000 പേര്‍ ഓണ്‍ലൈന്‍ മുഖേനയാണ് സംഭാവന നല്‍കിയത്. ഇത് വലിയൊരു മാതൃകയാണ്.
പ്രളയം തകര്‍ത്ത നാടിനെ പുതുക്കിപ്പണിയാന്‍ ലോകത്തെമ്പാടുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പലരും കഴിവിനപ്പുറവും സഹായിക്കുന്നു. ഇത്തരമൊരു ദൗത്യത്തിന് ഇത് വലിയ ആത്മവിശ്വാസം പകരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post