മായന്നൂര്‍ : പ്രജ്ഞാനാശ്രമം ആചാര്യന്‍ സ്വാമി പ്രശാന്താനന്ദ സരസ്വതി(63) സമാധിയായി. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചിന്മയമിഷനില്‍ നിന്നും ദീക്ഷ സ്വീകരിച്ച സ്വാമി വിവിധ ആശ്രമങ്ങളില്‍ സന്ദര്‍ശനം നടത്തിരുന്നു. കേരള സംസ്ഥാന മാര്‍ഗദര്‍ശകമണ്ഡല്‍ രക്ഷാധികാരിയും മുന്‍ സംസ്ഥാന പ്രസിഡന്റും ആയിരുന്നു. തൃശൂര്‍ മായന്നൂര്‍ കേന്ദ്രമാക്കി പ്രജ്ഞാനം എന്ന പ്രസ്ഥാനത്തിലൂടെ ആധ്യാത്മിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ദീര്‍ഘകാലം വേദ- ഇതിഹാസ-പുരാണങ്ങള്‍ പഠിച്ച് നിരന്തരം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഭാരതപുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.
സ്വാമി ചിദാനന്ദപുരി (കോഴിക്കോട്), സ്വാമി പൂര്‍ണ്ണാനന്ദ തീര്‍ത്ഥ, സ്വാമി നിഗമാനന്ദ തീര്‍ത്ഥ, സ്വാമി സന്ദരാനന്ദ സരസ്വതി, സ്വാമി ജിതാത്മാനന്ദ, പ്രണവാനന്ദ സരസ്വതി (പാലക്കാട്), പുരുഷോത്തമാനന്ദ സരസ്വതി (തൃശൂര്‍), വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി.വത്സന്‍, വൈസ് പ്രസിഡന്റ് ബി.ആര്‍.ബലരാമന്‍ സംസ്ഥാന ജോ. സെക്രട്ടറി എ.സി ചെന്താമരാക്ഷന്‍, അര്‍ച്ചക് പുരോഹിത് പ്രമുഖ് കെ.ആര്‍.ശശികുമാര്‍ ,ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് സി. ജിനചന്ദ്രന്‍, വിഎച്ചപി വിഭാഗ് സെക്രട്ടറി പി.ആര്‍.കൃഷ്ണന്‍കുട്ടി, ജോ. സെക്രട്ടറി രാമചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ.പി. അയ്യപ്പന്‍, സംഘ. സെക്രട്ടറി പ്രദീപ്, ട്രഷറര്‍ കണയം വേണുഗോപാല്‍ ശശി (തണല്‍, മായന്നൂര്‍) തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളും ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി അരുണും അന്തിമോപചാരം അര്‍പ്പിച്ചു കൊണ്ട് സംസ്‌കാരചടങ്ങുകളില്‍ സംബന്ധിച്ചു.
Discussion about this post