തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് കോണ്‍ഗ്രസും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കുമെന്ന് ഉറപ്പായി.
Discussion about this post