ഹൈദരാബാദ്: തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. ജഗതിയാല്‍ പട്ടണത്തിന് സമീപമാണ് അപകടം നടന്നത്. ജഗതിയാലില്‍ നിന്നും സനിവരംപേട്ടയിലേക്ക് പോവുകയായിരുന്നു ബസ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post