കൊച്ചി: പീഡന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഈമാസം 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നല്‍കി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നെ പരാതിയിലെ അന്വേഷണ പുരോഗതിയെ കുറിച്ച് വിശകലനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ശേഷം ഐജി വിജയ് സാക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-മെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് ബിഷപ്പിനു നോട്ടിസ് അയച്ചത്.
മൊഴികളിലെ ചില വൈരുധ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അതിനാല്‍ ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും ഐജി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.
Discussion about this post