പത്തനംതിട്ട: കന്നിമാസ പൂജയ്ക്കായി ശബരിമല നടതുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. പ്രകൃതി ക്ഷോഭത്തില്‍ പമ്പയിലെ അടിസ്ഥാനസൗകര്യങ്ങള്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ തകര്‍ന്നതിനാല്‍ നിലയ്ക്കലാണ് ബേയ്സ് ക്യാമ്പായി തീരുമാനിച്ചിട്ടുള്ളത്.
നിലയ്ക്കല്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു എസ്ഐ, 66 പോലീസ് ഉദ്യോഗസ്ഥര്‍, 10 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, പമ്പയില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എട്ട് എസ്ഐ, 100 പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ എസ്ഐ, 10 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിന്യസിക്കും. സന്നിധാനത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ നാല് ഇന്‍സ്പെക്ടര്‍മാര്‍, 16 എസ്ഐ, 135 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും നിയോഗിക്കും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങള്‍ നിലയ്ക്കല്‍ ഡിവൈഎസ്പിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discussion about this post