ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നട തുറന്നു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദര്‍ശനത്തിനായി എത്തിയത്. പ്രളയത്തെത്തുടര്‍ന്ന് ചിങ്ങമാസ പൂജക്കായി നടതുറന്നപ്പോള്‍ ഭക്തരെ കയറ്റി വിട്ടിരുന്നില്ല.
ഇരുചക്രവാഹനം ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു. അവിടെ നിന്നു കെഎസ്ആര്‍ടിസി ബസിലാണ് അയ്യപ്പന്മാരെ പമ്പയിലേക്കു കടത്തിവിടുന്നത്.
നിലയ്ക്കല്‍-പമ്പ ബസ് നിരക്ക് വര്‍ധിപ്പിച്ചത് അയ്യപ്പന്മാരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. നിലയ്ക്കല്‍-പമ്പ 31 രൂപയായിരുന്നത് 40 രൂപയായാണ് വര്‍ധിപ്പിച്ചത്. നിലയ്ക്കല്‍ നിന്നാണ് ബസില്‍ കയറുന്നതെങ്കിലും പ്ലാപ്പള്ളിയില്‍ നിന്നു പമ്പയ്ക്കുള്ള നിരക്കായ 40 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. കൂടാതെ പത്ത് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതും അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കുന്നു.
Discussion about this post