കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ചെലവ് കുറയ്ക്കലിന്റെ ഭാഗമായി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും കലോത്സവം നടത്തുക. ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ല.
കലോത്സവത്തിന്റെ തീയതികള്‍ ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ചെറിയ മാറ്റങ്ങളോടെ ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുക.
കൂടാതെ കായികോത്സവം തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താന്‍ മാന്വല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
Discussion about this post