ന്യൂഡല്‍ഹി: മുത്തലാഖ് നിയമ വിരുദ്ധമാക്കി ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ ബില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. കൂടാതെ വാക്കുകള്‍ വഴിയോ ടെലിഫോണ്‍ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാല്‍ അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
Discussion about this post