തിരുവനന്തപുരം: പ്രളയം ദുരന്തം വിതച്ച കേരളത്തിനായി ആന്ധ്ര പ്രദേശില്‍ നിന്ന് വീണ്ടും സഹായം. 2,16,49,967 രൂപയാണ് രണ്ടാം ഘട്ടത്തില്‍ കേരളത്തിനായി സമാഹരിച്ചത്. ആന്ധ്ര സര്‍ക്കാരിന്റെ കത്തും ചെക്കുകളും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുള്ള സംഭാവനയാണിത്.
നേരത്തെ 51.018 കോടി രൂപയുടെ സഹായം ആന്ധ്രപ്രദേശ് നല്‍കിയിരുന്നു. 35 കോടി രൂപയുടെ ചെക്ക് ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പ നേരിട്ടെത്തിയായിരുന്നു നല്‍കിയത്.
Discussion about this post