ദില്ലി: ശബരിമലയില്‍ വനഭൂമി ദുരുപയോഗം നടന്നിട്ടുണ്ടോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി ഈ മാസം 25ന് ശേഷം ശബരിമല സന്ദര്‍ശിക്കും. മാസ്റ്റര്‍പ്ലാന്‍ ലംഘിച്ചു നിര്‍മാണങ്ങള്‍ നടത്തിയെന്ന പരാതിയില്‍ സമിതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചു നിര്‍മ്മാണം നടത്തിയിട്ടുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കും.
മാസ്റ്റര്‍പ്ലാന്‍ ലംഘിച്ചു നിര്‍മ്മാണങ്ങള്‍ നടത്തിയതായി സംസ്ഥാന ചീഫ് കണ്‍സര്‍വേറ്റര്‍. കണ്ടെത്തിയിരുന്നു. സന്നിധാനത്ത് നടത്തിയ മൂന്ന് നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘനമാണ്. അനധികൃത നിര്‍മാണങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി. മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി നടപ്പാക്കണമെന്നും അല്ലെങ്കില്‍ പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ദേശീയ കടുവാസംരക്ഷണ അതോറിറ്റി നിര്‍ദ്ദേശിച്ചു.













Discussion about this post