ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നും പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്താന്‍ പോകാനിരുന്ന മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശത്തേയ്ക്ക് പോകാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
ഈ മാസം 19 ന് പോകാനായിരുന്നു തീരുമാനം.വിദേശ പ്രതിനിധികളുമായി സംസ്ഥാന സംഘം ചര്‍ച്ച നടത്തരുതെന്നും, വിദേശ ഫണ്ട് സ്വീകരിക്കരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയതായാണ് വിവരം. നിലവില്‍ ദുരിതാശ്വാസ സഹായമായി വിവിധ വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും, വ്യക്തികളും സാധനസാമഗ്രികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അയക്കുന്നുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം വിദേശ സാധനസാമഗ്രികള്‍ ദുരിതാശ്വാസ സഹായമായി കൈപറ്റുവാനും വിതരണം ചെയ്യുവാനും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.













Discussion about this post