ന്യൂഡല്‍ഹി: പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍നിന്നും 18ലേക്ക് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 18 വയസുള്ള ആരെങ്കിലും ഹര്‍ജിയുമായി വന്നാല്‍ മാത്രമേ ഇത് പരിഗണിക്കുന്നതിനേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി നല്കിയ അഭിഭാഷകന് അശോക് പാണ്ഡെയ്ക്ക് 25,000 രൂപ കോടതി ചിലവിനത്തില്‍ പിഴ വിധിക്കുകയും ചെയ്തു. സൈന്യത്തില്‍ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനുമൊക്കെ പ്രായം 18 ആണെങ്കില്‍ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 ആക്കിയെന്നാണ് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നത്.
Discussion about this post