ന്യൂഡല്‍ഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഉപാധികളോടെ പടക്കം വില്‍ക്കാന്‍ അനുമതി നല്‍കിയ കോടതി ഇ- കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കം വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദീപാവലി ദിവസം രാത്രി എട്ടു മുതല്‍ രാത്രി 10 വരെയും ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ ഉപയോഗിക്കാം. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം. കര്‍ശനമായും ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു. പടക്ക നിര്‍മാണവും വില്‍പനയും പൂര്‍ണമായി നിരോധിക്കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നു പടക്കനിര്‍മാതാക്കള്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.













Discussion about this post