ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സുന്ദര്‍ബാനി മേഖലയില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റമുട്ടലില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നിയന്ത്രണരേഖ ലംഘിച്ച രണ്ടു നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വകവരുത്തിയിരുന്നു, മൂന്നു ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു.













Discussion about this post