ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി 2020 മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് ഭാരത് സ്റ്റേജ്-4 നിലവാരത്തിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീം കോടതി. ജസ്റ്റീസുമാരായ മഥന്‍ ബി ലോക്കൂര്‍, അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ള വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും മാത്രമേ അനുവദിക്കാവു എന്നും ഉത്തരവില്‍ പറയുന്നു.













Discussion about this post