ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കര്‍ പി. ധനപാലിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റീസ് എം. സത്യനാരായണനാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ഇതോടെ ടി.ടി.വി. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരുടെ അയോഗ്യത നിലനില്‍ക്കും. തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎല്‍എമാരെയാണ് 2017 സെപ്റ്റംബര്‍ 18ന് സ്പീക്കര്‍ അയോഗ്യരാക്കിയത്. ടി.ടി.വി. ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചത്. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ എംഎല്‍എമാര്‍ക്കെതിരേ 1986ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. തങ്കതമിഴ്‌ശെല്‍വന്‍, ആര്‍. മുരുകന്‍, മാരിയപ്പന്‍ കെന്നഡി, കെ. കതിര്‍ക്കാമു, സി. ജയന്തി പദ്മനാഭന്‍, പി. പളനിയപ്പന്‍, വി. സെന്തില്‍ ബാലാജി, എസ്. മുത്തയ്യ, പി. വെട്രിവേല്‍, എന്‍.ജി. പാര്‍ഥിപന്‍, എം. രങ്കസ്വാമി, ആര്‍. തങ്കദുരൈ, ആര്‍. ബാലസുബ്രഹ്മണി, എസ്. ജി. സുബ്രഹ്മണ്യന്‍, ആര്‍. സുന്ദര്‍രാജ്, കെ. ഉമാ മഹേശ്വരി എന്നീ അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. നേരത്തെ കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റീസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന് ഏകാഭിപ്രായത്തില്‍ എത്താനായില്ല. ചീഫ് ജസ്റ്റീസ് സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് സുന്ദര്‍ എംഎല്‍എമാര്‍ക്ക് അനുകൂലമായി വിധിച്ചു. പിന്നീട് കേസില്‍ ഇടപെട്ട സുപ്രീംകോടതി കേസ് വാദം കേള്‍ക്കാന്‍ ജസ്റ്റീസ് എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു.













Discussion about this post