കോഴിക്കോട് : എന്‍എസ്‌എസ് കരയോഗമന്ദിരങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വി. മുരളീധരന്‍ കോഴിക്കോട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. അക്രമങ്ങള്‍ ഇന്നലെയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമികളെ പിടികൂടാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെയല്ല അക്രമങ്ങള്‍ നടക്കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ മൗനാനുവാദത്തോടെയാണ് അക്രമങ്ങള്‍ എന്ന് ബിജെപി സംശയിക്കുന്നു. സിപിഎം അറിവോടെയല്ല അക്രമങ്ങള്‍ എങ്കില്‍ അക്രമികളെ പിടികൂടണമായിരുന്നു. എന്നാല്‍ഇതുവരെ അക്രമികളെ പിടികൂടിയിട്ടില്ല. പൊതുവെ ഉണ്ടായ വൈകാരിക പ്രതികരണം മാത്രമല്ല ഇത്. ഇതിന് തെളിവാണ് നിരന്തരം അക്രമങ്ങള്‍ നടക്കുന്നത്. ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസം കൊണ്ടുള്ള പ്രതികരണത്തിന്റെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ല. ഇത് അപരിഷ്കൃതമായ നടപടിയാണ്. ഇത്തരത്തില്‍ ഉള്ള പ്രയോഗങ്ങള്‍ ആര് നടത്തിയാലും തെറ്റാണ്. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. അത് സുകുമാരന്‍ നായര്‍ ആണെങ്കിലും സിപിഎം ആണെങ്കിലും തെറ്റാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post