ഇന്‍ഡോര്‍: ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തിലെ തന്റെ നിലപാട് അറിയിച്ചത്.
‘സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം തന്റെ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും രാഹുല്‍ വിശദീകരിച്ചു.
അതേസമയം കേരളത്തില്‍ പാര്‍ട്ടി കൈക്കൊണ്ടത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ വികാരം മാനിച്ചുള്ള ഒരു നിലപാടാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ വിഷയത്തില്‍ എനിക്കും പാര്‍ട്ടിക്കുമുള്ള അഭിപ്രായങ്ങള്‍ രണ്ട് തന്നെയാണ്. എന്നാല്‍ അവര്‍ കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ്, അവരുടെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ മുഖവിലയ്‌ക്കെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post