ബെംഗളൂരു: കേന്ദ്ര രാസവള, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ (59) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനന്ദ്കുമാറിന്റെ അന്ത്യം പുലര്‍ച്ചെ 2:30നായിരുന്നു .
ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നു വിജയിച്ച് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. വാജ്പേയ് മന്ത്രിസഭകയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. അനന്ത് കുമാറിന്റെ മരണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവര്‍ അനുശോചിച്ചു.
ഭാര്യ: തേജസ്വിനി. രണ്ടു മക്കള്‍.













Discussion about this post