ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടേറിയറ്റില്‍ മുളകുപൊടി ആക്രമണം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്നപ്പോള്‍ ദേഹത്തേക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അനില്‍ കുമാര്‍ ഹിന്ദുസ്ഥാനി എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ആര്‍ക്കും സെക്രട്ടേറിയറ്റില്‍ കയറിവന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാവുന്ന നില സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയ ലാഭത്തിനുവേണ്ടി എഎപി തന്നെ സംഘടിപ്പിച്ച ആക്രമണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം.













Discussion about this post