ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി മികച്ച നേട്ടമുണ്ടാക്കാനായെങ്കിലും മിസോറാമിലും തെലങ്കാനയിലും അടിപതറിയത് കോണ്‍ഗ്രസിനുള്ളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. മിസോറാമില്‍ പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) സ്ഥാനാര്‍ത്ഥികളോടാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്.
മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. 76കാരനായ ലാല്‍ തന്‍ഹാവാല 2008 ഡിസംബര്‍ മുതല്‍ മിസോറാം മുഖ്യമന്ത്രിയാണ്. 2013ല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായെന്ന റെക്കാഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അതേസമയം, കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന അവസാനത്തെ സംസ്ഥാനമാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയും സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുമായ എം.എന്‍.എഫ് പിടിച്ചെടുത്തത്. ഓരോ 10 വര്‍ഷം കൂടുമ്പോഴും ഭരണം മാറുമെന്ന ന്യായം പറഞ്ഞ് കോണ്‍ഗ്രസിന് ഈ തോല്‍വിയെ ന്യായീകരിക്കാമെങ്കിലും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്ന് ഉറപ്പ്. അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയുടെ പിന്തുണ തേടില്ലെന്ന് എം.എന്‍.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.













Discussion about this post