ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫെതായ് ‘ ചുഴലിക്കാറ്റ് തിങ്കളാഴ്ച ആന്ധ്ര തീരത്ത് വീശും. ഉച്ചയ്ക്കുശേഷം കാക്കി നാഡ തീരം വഴി കരയില്‍ പ്രവേശിക്കുന്ന കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലായിരിക്കും വീശുന്നത്.
ചെന്നൈ തീരത്തുനിന്ന് 400 കിലോമീറ്ററോളം അകലെ നില്‍ക്കുന്ന കാറ്റ് 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച് ആന്ധ്ര തീരത്തോട് അടുക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ട്.
ചെന്നൈ അടക്കം തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളിലും പുതുച്ചേരിയിലും ശക്തമായ കാറ്റുവീശും. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം ഭാഗത്തും കടല്‍ ഒരു മീറ്ററോളം കരയിലേക്ക് കരയിലേക്ക് കയറാന്‍ സാധ്യതയുണ്ട്.













Discussion about this post